കൊച്ചി നേവല്‍ ബേസിലെ വിമാനത്താവളത്തില്‍ നിന്ന് പരിമിതമായ അളവില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. 70 സീറ്റുകളുള്ള ചെറിയ വിമാനങ്ങള്‍ക്ക് മാത്രമാണ് ഇവിടെ അനുമതി. 

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് കൊച്ചി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്നും തിരുവനന്തപുരത്ത് നിന്ന് 36 അധിക സര്‍വ്വീസുകള്‍ നടത്തും. 12 ആഭ്യന്തര സര്‍വ്വീസുകളും 24 അന്താരാഷ്ട്ര സര്‍വ്വീസുകളുമാണ് തിരുവനന്തപുരത്ത് നിന്ന് നടത്തുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കൊച്ചി നേവല്‍ ബേസിലെ വിമാനത്താവളത്തില്‍ നിന്ന് പരിമിതമായ അളവില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. 70 സീറ്റുകളുള്ള ചെറിയ വിമാനങ്ങള്‍ക്ക് മാത്രമാണ് ഇവിടെ അനുമതി. ബംഗളുരുവിലേക്കും കോയമ്പത്തൂരിലേക്കുമാണ് ഇപ്പോള്‍ ഇവിടെ നിന്ന് സര്‍വ്വീസ് ഉള്ളത്. ഇന്റിഗോ എയര്‍ലൈന്‍സ് കൂടി ഇവിടെ നിന്ന് സര്‍വ്വീസ് നടത്തും.

26 വരെ അടച്ചിട്ടിരിക്കുന്ന കൊച്ചി വിമാനത്താവളത്തില്‍ എന്ന് സര്‍വ്വീസുകള്‍ തുടങ്ങാനാവുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതുവരെ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നും അധിക സര്‍വ്വീസുകള്‍ നടത്തും.

തിരുവനന്തപുരത്ത് നിന്ന് ഇന്ന് നടത്തുന്ന അധിക സര്‍വ്വീസുകള്‍