വൃദ്ധയും ആറ് മാസം പ്രായമായ കൈ കുഞ്ഞ് ഉള്‍പ്പെടെ നിരവധി കുട്ടികളും കുടുങ്ങി കിടക്കുന്നുണ്ട്
പത്തനംതിട്ടയ്ക്കും ആലപ്പുഴയ്ക്കുമിടയില്‍ കുളനട പുന്തല താഴം, വെണ്മണി, പന്തളം ഭാഗത്ത് നൂറോളം പേര്‍ കുടുങ്ങി കിടക്കുന്നു. 93 വയസ്സായ വൃദ്ധയും ആറ് മാസം പ്രായമായ കൈ കുഞ്ഞ് ഉള്‍പ്പെടെ നിരവധി കുട്ടികളും കുടുങ്ങി കിടക്കുന്നുണ്ട്. രണ്ട് ദിവസമായി ഭക്ഷണമോ വെള്ളമോ ഇല്ല. ഇതുവരെയും രക്ഷാപ്രവര്‍ത്തകര്‍ എത്തിയിട്ടില്ലെന്നും കുളനട സ്വദേശി പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
അച്ചന്‍ കോവില്‍ ആറിന്‍റെ തീരത്താണ് ഇവര്‍ ഇപ്പോള്‍ കുടുങ്ങി കിടക്കുന്നത്. ഒരു കിലോമാറ്റര്‍ അപ്പുറത്തുള്ള പ്രദേശത്ത് എത്തിച്ചാല്‍ തങ്ങളെ രക്ഷിക്കാനാകുമെന്ന് പ്രതീക്ഷയാണ് കുടുങ്ങി കിടക്കുന്നവര്‍ പങ്കുവയ്ക്കുന്നത്. അതേസമയം രക്ഷാപ്രവര്‍ത്തകരോട് തങ്ങളുടെ സ്ഥിതി അറിയിച്ചിട്ടും ആരും എത്തിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
കുളനടയില്‍ കുടുങ്ങിയവരെ ബന്ധപ്പെടാനുള്ള നമ്പര്‍; പ്രശാന്ത് - 9496958879
