മരിച്ചവരില്‍ ഏറെയും കുട്ടികളും സ്ത്രീകളുമാണ്.

സിറിയ: സിറിയയിലെ ദൂമയില്‍ രാസായുധ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏറെയും കുട്ടികളും സ്ത്രീകളുമാണ്. അതേസമയം രാസായുധ ആക്രമണം കെട്ടിച്ചമച്ച വാര്‍ത്തയാണെന്ന് സിറിയന്‍ സര്‍ക്കാര്‍ പറഞ്ഞു. 

കിഴക്കന്‍ ഗൗത്തയിലെ വിമതരെ തുരത്തുകയെന്ന ഒറ്റ ലക്ഷ്യം മാത്രമുള്ള സൈന്യം സ്വന്തം ജനങ്ങളെ കാണുന്നില്ലെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. രാസായുധ പ്രയോഗത്തില്‍ ശ്വാസമെടുക്കാനാവാതെ പിടഞ്ഞുവീഴുകയാണ് പലരും. വായില്‍ നിന്നും നുരയും പതയുമൊലിപ്പിച്ച് കിടക്കുന്ന കുരുന്നുകളുടെ ദൃശ്യങ്ങളാണ് എങ്ങും.

വിമതര്‍ക്കെതിരായ പോരാട്ടം തുടരുന്നുണ്ടെങ്കിലും രാസായുധം പ്രയോഗിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണ് സിറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ രാസായുധ ആക്രമണം തന്നെയാണ് നടന്നതെന്നും റഷ്യന്‍ പിന്തുണയോടെയാണ് ആക്രമണങ്ങളെന്നും അമേരിക്ക ആരോപിച്ചു. സിറിയയിലെ രാസായുധ ആക്രമണത്തെച്ചൊല്ലി നേരത്തെ അമേരിക്കയും റഷ്യയും ഐക്യരാഷ്ട്ര സഭയില്‍ കൊമ്പുകോര്‍ത്തിരുന്നു.