അൻപതിലധികം അഫ്ഗാൻ താലിബാൻ നേതാക്കളെ അമേരിക്കൻ സൈന്യം വധിച്ചു

അൻപതിലധികം അഫ്ഗാൻ താലിബാൻ നേതാക്കളെ അമേരിക്കൻ സൈന്യം വധിച്ചതായി റിപ്പോർട്ട്. മെയ് 24 ന് ഹെൽമന്ദ് പ്രവിശ്യയിൽ വച്ചായിരുന്നു ആക്രമണം. രഹസ്യയോഗത്തിനിടെയാണ് അമേരിക്കൻ സൈന്യം ഭീകരരെ വധിച്ചത്. ഇതിന് പ്രതികാരം എന്നോണം തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തുകയാണ് അഫ്ഗാൻ. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയത്തിന് സമീപം സ്ഫോടനങ്ങളുണ്ടായി. ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിൽ 10 ഭീകരര്‍ കൊല്ലപ്പെട്ടു.