1990, 1998, 2002 ലോകകപ്പുകളില്‍ 18 വീതം പെനാല്‍റ്റികളുണ്ടായിരുന്നു.
മോസ്കോ: റഷ്യന് ലോകകപ്പിലെ പെനാല്റ്റിയിലും റെക്കോഡ്. ഒരു ലോകകപ്പില് ഒന്നാകെ അടിച്ച പെനാല്റ്റി റഷ്യയില് ഗ്രൂപ്പ് ഘട്ടത്തില് മറികടന്നു. ഗ്രൂപ്പ് ഘട്ടം അവസാനിക്കാനിരിക്കെ 20 പെനാല്റ്റികളാണ് റഷ്യയില് ഇതുവരെ പിറന്നത്. ഇതില് 15 പെനാല്റ്റികള് ഗോളില് അവസാനിച്ചു. 1990, 1998, 2002 ലോകകപ്പുകളില് 18 വീതം പെനാല്റ്റികളുണ്ടായിരുന്നു. ആ റെക്കോഡാണ് റഷ്യയില് മറികടന്നത്.
വീഡിയോ അസിസ്റ്റന്റ് റഫറി (വാര്) സിസ്റ്റം ഇല്ലായിരുന്നെങ്കില് ഇത്രയും പെനാല്റ്റികള് ഉണ്ടാവുമായിരുന്നില്ലെന്നും പറയുന്നവരുണ്ട്. വാര് പ്രകാരം മാത്രം ഏഴ് പെനാല്റ്റികളാണ് ഈ റഷ്യയില് ലഭിച്ചത്. ഇറാനെതിരേ ക്രിസ്റ്റ്യാനോയുടെ പെനാല്റ്റിയാണ് റെക്കോഡ് തകര്ത്തത്.
98ലെ ലോകകപ്പിലാണ് ഏറ്റവും കൂടതല് പെനാല്റ്റികള് ഗോളുകളാക്കപ്പെട്ടത്. 18 പെനാല്റ്റികളില് 17ഉം ഗോളില് അവസാനിച്ചു. എന്നാല് ഈ റെക്കോഡും വരും ദിവസങ്ങളില് മറികടക്കുമെന്നതില് സംശമൊന്നുമില്ല.
