മുംബൈ: അമ്മയുടെയും മകളുടെയും 6 ദിവസം പഴക്കമുള്ള മൃതദേഹങ്ങള്‍ മുംബൈയിലെ ഫ്ലാറ്റില്‍ നിന്നും കണ്ടെത്തി.വിവാഹമോചിതയായി കഴിഞ്ഞിരുന്ന യുവതിയുടെയും അവരുടെ 8 വയസ് പ്രായമ്മുള്ള മകളുടെയും മൃതദേഹങ്ങളാണ് താമസസ്ഥലത്ത് നിന്നും കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് ഫ്ലാറ്റില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പരിശോധന നടത്തിയത്.
ചീഞ്ഞളിഞ്ഞ നിലയില്‍ ആയിരുന്ന ശരീരങ്ങള്‍ക്ക് ഏകദേശം 6 ദിവസം പഴക്കം കണക്കാക്കുന്നു. മുറി അകത്തുനിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു. അമ്മയുടെ ശരീരം ഹാളില്‍ നിന്നും മകളുടെത് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കിടപ്പുമുറിയില്‍ നിന്നും ആണ് കണ്ടെത്തിയത്. കുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊലപെടുത്തിയത് എന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.
ഭര്‍ത്താവുമായി പിരിഞ്ഞ് മകളോടൊപ്പം താമസിച്ചിരുന്ന 29 വയസുകാരിയായ യുവതി ഒരു കാള്‍ സെന്റെറില്‍ ജോലി ചെയ്ത് വരികയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ മുന്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ധാരാളം ആളുകള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നടന്ന ദുരൂഹമരണങ്ങളില്‍ പോലീസും നടുക്കം രേഖപ്പെടുത്തി.
