ഇടുക്കി: മൂന്നാറിനു സമീപം പളളിവാസലില്‍ വീട്ടിനുള്ളില്‍ അമ്മയും മകളും കുത്തേറ്റ് മരിച്ച നിലയില്‍. പള്ളിവാസല്‍ രണ്ടാം മൈല്‍ സ്വദേശി രാജമ്മ, മകള്‍ ഗീത എന്നിവരാണ് മരിച്ചത്. ഗീതയുടെ ഭര്‍ത്താവ് സതീഷ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.  സംഭവത്തിനു ശേഷം പ്രതിയായ പ്രഭു വെള്ളത്തൂവല്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു.  

ഗീതയുടെ കാമുകനാണ് പ്രഭുവെന്നാണ് പൊലീസ് പറയുന്നത്. ഗീതയെ കല്ല്യാണം കഴിക്കണമെന്ന ആവശ്യവുമായാണ് പ്രഭു എത്തിയത്. ഇതേച്ചൊല്ലിയുണ്ടായ വാഗ്വാദത്തിനിടെ ഉളി ഉപയോഗിച്ച് ആശാരിപ്പണിക്കാരനായ പ്രഭു ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. മൂന്നാര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നു.