ബൈസണ്‍വാലി: ഇടുക്കിയിലെ ബൈസൺവാലിക്കു സമീപം പുഴയിൽ കാണാതായ രണ്ടു പേരിൽ അമ്മയുടെ ജഡം കണ്ടെത്തി. നാൽപ്പതേക്കർ വിജയിൻറെ ഭാര്യ ഇന്ദിരയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് ഇന്ദിര, മക്കളായ ഗിരീഷിനെയും കിരണിനെയുമായി ഉപ്പാർ പുഴയിൽ ചാടിയത്. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ ഗിരീഷിൻറെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
ഇന്നു രാവിലെ മുതൽ കൊച്ചിയിൽ നിന്നുമെത്തിയ സ്ക്കൂബാ ഡൈവിംഗ് ടീമിൻറെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഇന്ദിരുടെ മൃതദേഹം കിട്ടിയത്. കിരണിനു വേണ്ടിയുള്ള തെരച്ചിൽ നാളെയും തുടരും.
