Asianet News MalayalamAsianet News Malayalam

ശനിയാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് മാറ്റി

motor vehicle strike postponds
Author
First Published Jan 4, 2018, 7:36 PM IST


തിരുവനന്തപുരം: ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ആണ് വാഹന പണിമുടക്ക് മാറ്റിയ വിവരം അറിയിച്ചത്. മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ ഈ മാസം അഞ്ചിനു പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു ശനിയാഴ്ച സംസ്ഥാനത്തു വാഹന പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.  കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Follow Us:
Download App:
  • android
  • ios