തിരുവനന്തപുരം: നിരോധിച്ച ക്രാഷ് ഗാര്‍ഡുകളും ബുള്‍ബാറുകളും സര്‍ക്കാര്‍ വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്നത് തടയാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഇടപെടല്‍. എല്ലാ വാഹനങ്ങളില്‍ നിന്നു ക്രാഷ് ഗാര്‍ഡുകള്‍, ബുള്‍ ബാറുകള്‍ എന്നിവ മാറ്റണമെന്ന് ടൂറിസം വകുപ്പിനും, പൊലീസിനും നിര്‍ദ്ദേശം നല്‍കിയതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പദ്മകുമാര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പല സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ ഉത്തരവിനെ പറ്റി ധാരണയില്ലായിരുന്നുവെന്നും കേന്ദ്ര ഉത്തരവിന്റെ പകര്‍പ്പ് വകുപ്പുകള്‍ക്ക് അയച്ചിട്ടുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ വരെ നിരോധിച്ച ഇത്തരം സംവിധാനങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.