മുന്‍ എംപി പീതാംബരക്കുറുപ്പിന് വാഹനാപകടത്തില്‍ പരിക്ക്. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് വരവെ പള്ളിപ്പുറം സിആര്‍പിഫ് ക്യാമ്പിന് സമീപത്ത് വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കൈയ്യിലും കാലിലും തലയ്ക്കും ചെറിയ പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറ്റിങ്ങല്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് അദ്ദേഹം മൊഴിനല്‍കേണ്ടിയിരുന്നു.