കോഴിക്കോട്: പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും ഗൂഡാലോചന നടത്തി മലപ്പുറത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പട്ടിക അട്ടിമറിച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. കഴിഞ്ഞ 18ന് വളാഞ്ചേരിയിലെ പൊതു സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് ഗൂഡാലോചന നടന്നതെന്നും എം ടി രമേശ് ആരോപിച്ചു. ഇക്കാര്യം തെറ്റാണെന്ന് തെളിയിക്കാന്‍ കുഞ്ഞാലിക്കുട്ടിയേയും, പിണറായി വിജയനേയും വെല്ലുവിളിക്കുന്നുവെന്നും എം ടി രമേശ് കോഴിക്കോട് പറഞ്ഞു.