എം ടി വാസുദേവൻ നായർ പുതിയ നോവലിന്‍റെ പണിപ്പുരയിൽ

https://static.asianetnews.com/images/authors/68ee970e-a8c2-591a-b662-07292baf9e5c.jpg
First Published 19, Oct 2016, 1:17 AM IST
mt vasudevan nair to write new novel
Highlights

നോവൽ രചനയിൽ 15 വർഷത്തെ നീണ്ട മൗനത്തിനാണ്  എം ടി വിരാമമിടുന്നത്. വാരാണാസിക്ക് ശേഷം മലയാളത്തിലെ  ഗാംഭീര്യമുള്ള ആ തൂലികയിൽ നിന്ന് മറ്റൊരു നോവൽ കൂടി. കഥാകാരൻ ചിലവിട്ട ബാല്യവും യൗവ്വനവും.

അനുഭകഥകളുടെ കൂട്ട് പിടിച്ച് ഗ്രാമത്തിലെ കഥാപാത്രങ്ങളിലൂടെയാകും നോവൽ സഞ്ചാരമെന്ന് എം ടി. ആരോഗ്യം അനുവദിച്ചാൽ ആറ് മാസത്തിനകം നോവൽ പുറത്തിറങ്ങുമെന്നും  എം ടി വാസുദേവൻ നായർ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

സാഹിത്യം,സിനിമാ,യാത്രകൾ തുടങ്ങി തന്നെ മുന്നോട്ട്  നയിക്കുന്നതിനെയൊക്കെയും പറ്റി എം ടി മനസ്സു തുറന്നു. അടുത്തിടെ സ്പെയിനിലേക്കും,പോർച്ചുഗലിലേക്കും  നടത്തിയ യാത്രക്കിടെ പ്രശസ്തമായ കാളപ്പോര്  കണ്ടതിനെപ്പറ്റിയും എം ടി വാചാലനായി.

loader