മുകേഷ് എംഎല്‍എയെ കാണാനില്ലെന്ന പരാതി സ്വീകരിച്ച എസ്ഐയ്ക്കെതിരെ നടപടി. കൊല്ലം വെസ്റ്റ് എസ്ഐ എൻ ഗിരീഷിനെ സ്ഥലമാറ്റും. സിപിഎം എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.


കൊല്ലം എംഎല്‍എയെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ആണ് കൊല്ലം വെസ്റ്റ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പൊലിസ് പരാതി സ്വീകരിച്ച് അടിയന്തര നടപടി ഉറപ്പു നല്‍കി. എന്നാല്‍ താന്‍ രാഹുല്‍ ക്ലബ്ബില്‍ ചേരാന്‍ പോയതാണ് എന്നായിരുന്നു മുകേഷിന്റെ പ്രതികരണം.