മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്പില്‍വേയില്‍ ഷട്ടര്‍ അടച്ചു. ഇന്ന് രാവിലെ വരെ  ഒരു ഷട്ടറാണ് തുറന്നിരുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്‍റെ  ജലനിരപ്പ് 139.97 അടിയായി കുറഞ്ഞു. 

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്പില്‍വേയില്‍ ഷട്ടര്‍ അടച്ചു. ഇന്ന് രാവിലെ വരെ ഒരു ഷട്ടറാണ് തുറന്നിരുന്നത്. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ജലനിരപ്പ് 139.97 അടിയായി കുറഞ്ഞു. അതിനാലാണ് ഷട്ടര്‍ അടച്ചത്. ഇതോടെ മുല്ലപ്പെരിയാറിന്‍റെ അവസാനത്തെ ഷട്ടറും തമിഴ്നാട് അടച്ചിരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ജലനിരപ്പ് 2400.70 അടിയായി. അതേസമയം പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍ഡില്‍ 200 ഘനമീറ്ററായി കുറച്ചിട്ടുണ്ട്.