ഭൂരിഭാഗവും കടലിലൂടെ ഉള്ള 29. 2 കിലോമീറ്റർ പദ്ധതിക്ക് 186 ഏക്കർ സ്ഥലം മണ്ണിട്ട് നികത്തേണ്ടി വരും

മുംബൈ: മുംബൈ ന​ഗരത്തിന് സമാന്തരമായി 15000 കോടിയുടെ തീരദേശപാത വരുന്നു. പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങൾ വരുന്ന ഒക്ടോബറിൽ ആരംഭിക്കും. നഗരത്തിന്റെ ഗതാഗതക്കുരുക്കിന് വിരാമം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സർക്കാർ നടപ്പാക്കുന്നത്.

നഗരത്തിലെ പ്രിൻസസ് സ്ട്രീറ്റ് മുതൽ കാന്തിവാലി വരെ നീളുന്ന ഏട്ടുവരി പാതയാണ് രൂപകൽപന്ന ചെയ്തിരിക്കുന്നത്.ഭൂരിഭാഗവും കടലിലൂടെ ഉള്ള 29. 2 കിലോമീറ്റർ പദ്ധതിക്ക് 186 ഏക്കർ സ്ഥലം മണ്ണിട്ട് നികത്തേണ്ടി വരും. പാതയിൽ നിന്നും വിവിധ മേഖലകളിലേക്ക് ഇറങ്ങാൻ ബൈപ്പാസ് റോഡുകളും നിർമ്മിക്കും. രണ്ടു ഘട്ടമായി ആണ് പദ്ധതി പൂർത്തിയാക്കുക.ഈ വർഷം ഒക്ടോബറിൽ പദ്ധതി തുടങ്ങാനാണ് തീരുമാനം.ഒന്നാം ഘട്ടം 2022 ന് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു നൽകും.2024 ലോടെ പദ്ധതി പൂർത്തിയാക്കാനാണ് ശ്രമമെന്നും അധികൃതർ അറിയിച്ചു.