മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ച ശേഷം വീഡിയോ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 27 കാരനായ അംബര്‍നാഥ് സ്വദേശി മാലിക് ആണ് പിടിയിലായത്.
പെണ്‍കുട്ടിയുമായി പരിചയത്തിലായ യുവാവ് ബൈക്കില്‍ വനത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്ത് വന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മാലിക് പിടിയിലാവുകയായിരുന്നു.
ഇയാള്‍ക്കെതിരെ പോലീസ് പോസ്‌കോ നിയമപ്രകാരം കേസെടുത്തു. പ്രതി കുറ്റം സമ്മതിച്ചെന്നാണ് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
