മുംബൈ: മുംബൈ മോണോ റെയിലിൽ രണ്ടു ട്രെയിനുകൾ ഒരേ ട്രാക്കിൽ മുഖാമുഖം വന്നത് പരിഭ്രാന്തി പരത്തി. മുബൈയിലെ ചെംബർ സ്റ്റേഷന് സമീപമാണ് സംഭവം. ട്രാക്കിലുണ്ടായ വൈദ്യുതി തകരാറിനെത്തുടർന്ന് ചെബംർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ മറ്റൊരു പാളത്തിലേക്ക് തെന്നി നീങ്ങുകയായിരുന്നു.
ഇതേ,സമയത്താണ് ആ ട്രാക്കിലൂടെ എതിർദിശയിൽ നിന്ന് മറ്റൊരു ട്രെയിൻകൂടി വന്നത്. അടിയന്തരമായി ട്രെയിൻ നിർത്തിയതുകൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇതിനു പിന്നാലെ നിർത്തിയിട്ടിരുന്ന ട്രെയിനിൽ നിന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് റെയിൽവ അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയോടെ മാത്രമേ തകരാർ പരിഹരിക്കാനാകൂ എന്നാണ് വിവരങ്ങൾ.
