മുംബൈ നഗരത്തെ വിമര്‍ശിക്കുന്ന വീഡിയോ പുറത്തിറക്കിയ റെഡ് എഫ്.എം റേഡിയോ ജോക്കി മലിഷ്ക്കക്കെതിരെ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ രംഗത്തെത്തി. മുംബൈയിലെ യാത്രാമാര്‍ഗങ്ങളെയും മറ്റ് ജീവിത സാഹചര്യങ്ങളെയും വീഡിയോയിലൂടെ മലിഷ്ക്ക വിമര്‍ശിച്ചിരുന്നു. മുംബൈ നഗരത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു ശിവസേനയുടെ യുവവിഭാഗമായ യുവ സേനയുടെ പ്രതികരണം. റെയില്‍വേയും ഹൈവേയും മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ പരിധിയിലല്ലെന്നും യുവസേന പറയുന്നു.
വീഡിയോക്ക് പ്രതികാരമായി വീട്ടുമുറ്റത്ത് കൊതുകുകള്‍ വളരുന്ന സാഹചര്യമുണ്ടാക്കിയതിനാല്‍ പിഴയായി 10,000 രൂപ അടയ്ക്കണമെന്നാണ് കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിലുളളത്. മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ നിയമപ്രകാരം വീട്ടു മുറ്റത്ത് കൊതുകുവളരാന്‍ സാഹചര്യമൊരുക്കുന്നവര്‍ക്കെതിരെ 2000 മുതല്‍ 10000 വരെ പിഴ ചുമത്താം.കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ പിഴ ചുമത്തിയതിലൂടെ 20 ലക്ഷത്തോളം രൂപയാണ് മുംബൈ കോര്‍പ്പറേഷന് കിട്ടിയത്. അതേസമയം മലിഷയ്ക്കക്കെതിരെ മാന നഷ്ടക്കേസ് കേസുകൊടുക്കാന്‍ കോര്‍പ്പറേഷനോട് ശിവസേന ആഹ്വാനം ചെയ്തിരുന്നു.
മലിഷയ്ക്കക്ക് പിന്‍തുണ പ്രഖ്യപിച്ച് കൊണ്ട് റെഡ് എഫ്.എം ടീം പുതിയ വീഡിയോ ഇറക്കിയിട്ടുണ്ട്. നഗരത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ മോശമാണെന്ന് പറയുകയാണ് വീഡിയോ. വെള്ളം കെട്ടി നില്‍ക്കുന്ന ഒരു റോഡിലിറക്കിയ ബോട്ടില്‍ നിന്നുകൊണ്ടാണ് വീഡിയോ കാര്യങ്ങള്‍ വിവരിക്കുന്നത്.
