Asianet News MalayalamAsianet News Malayalam

മോഡിയോട്​ വേണ്ട കോമഡി; പരിഹസിച്ച് ചിത്രം പോസ്റ്റ് ചെയ്ത ട്രോള്‍ ഗ്രൂപ്പിനെതിരെ കേസ്

Mumbai police file FIR against AIB for tweeting meme on modi
Author
First Published Jul 14, 2017, 3:21 PM IST

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള ചിത്രം  ട്വീറ്റ്​ ചെയ്​തെന്നാരോപിച്ച് കോമഡി ഗ്രൂപ്പ് ​ സ്ഥാപകനെതിരെ മുംബൈ സൈബർ ​പൊലീസ്​ കേസെടുത്തു. കോമഡി ഗ്രൂപ്പായ ആൾ ഇന്ത്യ ബാക്കോഡ്​ (എ.​ഐ.ബി) സഹസ്​ഥാപകൻ തൻമയ്​ ഭട്ടിനെതിരൊയണ്​ കേസ്​. ട്വീറ്റി​ലൂടെ പ്രധാനമന്ത്രിയെ അപമാനിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.  ​ഐ.പി.സി 500 പ്രകാരം അപകീർത്തിപ്പെടുത്തലിനും ഐ.ടി ആക്​ട്​ 67 പ്രകാരം  ഇലക്​ട്രോണിക്​ മാധ്യമങ്ങളിലൂടെ ആഭാസകരമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയും ​ പ്രചരിപ്പിക്കുകയും ചെയ്​തതിനുമാണ്​ കേസ്​.  

നരേന്ദമോദിയോട്​ രൂപ സാദൃശ്യമുള്ള ഒരാള്‍ റെയിൽവെ സ്​റ്റേഷനിൽ നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ​ ഇൗ ഫോട്ടോക്കൊപ്പം  മോദിയുടെ യഥാർഥ ഫോട്ടോയിൽ നായയുടെ ചെവിയും മൂക്കും ചേർത്തുള്ള രൂപമാറ്റത്തോടെയായിരുന്നു ട്വീറ്റ്​.  wanderlust(സഞ്ചാരതൃഷ്​ണ) കുറിപ്പോടുകൂടിയായിരുന്നു ഫോ​ട്ടോ ട്വിറ്ററിൽ എത്തിയത്​. എന്നാല്‍ ചിലര്‍ ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. മോദിയോട്​ രൂപസാദൃശ്യമുള്ളയാൾ ട്രെയിൻ കാത്തുനിൽക്കുന്ന ഫോട്ടോ നേരത്തെ ​സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതാണ്​ തമാശ രുപത്തിൽ ട്വീറ്റ്​ ചെയ്യപ്പെട്ടതും ഇപ്പോൾ കേസായതും. 


 

Follow Us:
Download App:
  • android
  • ios