മൂന്നാർ ദേവികുളത്ത് സിപിഎം പ്രവര്‍ത്തകര്‍ തന്നെ കയ്യേറ്റം ഒഴിപ്പിക്കുന്നു. നടപടി കയ്യേറ്റം ഒഴിപ്പിച്ചേ മടങ്ങൂവെന്ന സബ് കളക്ടറുടെ നിലപാടിന് പിന്നാലെയാണ് ഇത് . സബ് കളക്ടർ ശ്രീറാമിനെ നേരത്തെ സിപിഎം നേതാക്കള്‍ തടഞ്ഞിരുന്നു. ഉദ്യോഗസ്ഥരെ തടഞ്ഞതിന് അറസ്റ്റ് ചെയ്ത പഞ്ചായത്ത് അംഗത്തെ വിട്ടയച്ചു. പരാതിയില്ലെന്ന് ഭൂസംരക്ഷണസേന അറിയിച്ചതോടെയാണ് നടപടി.
കയ്യേറ്റം ഒഴിപ്പിക്കാൻ റവന്യൂ മന്ത്രി പൊലീസിന്‍റെ സഹായം തേടിയിരുന്നു. റവന്യൂ മന്ത്രി മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചു. റവന്യൂ ഉദ്യോഗസ്ഥർക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. കയ്യേറ്റം ഒഴിപ്പിക്കാൻ സഹായം നൽകാത്ത പൊലീസുകാർക്കെതിരെ നടപടിയെടുക്കും. നടപടി എടുക്കാൻ ജില്ലാ കളക്ടർക്ക് ശുപാർശ നല്‍കി.
