മൂന്നാര്‍: ഒന്നാം ദൗത്യ സംഘം പട്ടയം റദ്ദാക്കി പൊളിച്ച ചിന്നക്കനാലിലെ ക്ലൗഡ് നയന്‍ റിസോട്ടിന് സമീപത്തെ ഭൂമി വീണ്ടും കൈയേറ്റക്കാരുടെ പിടിയിൽ. കയ്യേറ്റം തടയാന്‍ വഴിയടച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പഞ്ചായത്ത് അട്ടിമറിച്ചു. ജനവാസ കേന്ദ്രമല്ലാതിരുന്നിട്ടും തൊട്ടടുത്ത കിളവി പാറയിലേക്ക് റോഡ് ടാറിട്ടു നല്‍കി. കയ്യേറ്റക്കാര്‍ക്ക് വഴി ഒരുക്കിയതിനെക്കുറിച്ച് റവന്യൂ സംഘം അന്വേഷണം തുടങ്ങി. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം
വിഎസ് സര്‍ക്കാരിന്‍റെ മൂന്നാര്‍ ദൗത്യ സംഘം അനധികൃത കൈയ്യേറ്റമെന്ന് കണ്ടെത്തി പൊളിച്ച ക്ലൗഡ് നയന്‍ റിസോര്‍ട്ട്. ചിന്നക്കനാല്‍ പഞ്ചായത്തിലെ പവ്വര്‍ ഹൗസിനടുത്തുള്ള ഈ വഴി കടന്നുവേണം കിളവി പാറയിലെത്താന്‍. ഒഴിപ്പിക്കലിന് ശേഷം മാലിന്യ നിക്ഷേപ കേന്ദ്രമായി ഇതു മാറിയപ്പോള്‍ സര്‍ക്കാര്‍ ചിലവില്‍ വഴികെട്ടിയടച്ച് ബോര്‍ർഡും വച്ചു. എന്നാലിപ്പോഴത്തെ കാഴ്ച കാണണം
അന്നത്തെ വഴി രൂപം മാറിയിരിക്കുന്നു. റോഡ് രണ്ട് കിലോമീറ്ററിലധികം ടാറു ചെയ്തിരിക്കുന്നു. ചിന്നക്കനാല്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്. വഴി താണ്ടി കിളവി പാറയിലെത്തിയാല് കാണാം കല്ലുകെട്ടിത്തിരിച്ചിരിക്കുന്നു ഭൂമി
ഇനവാസ കേന്ദ്രമല്ലാതിരുന്ന മേഖലയിലേക്ക് ടാര്‍ റോഡ് എന്തിന് എന്ന ചോദ്യം വിരല്‍ ചൂണ്ടുന്നത് ഭൂ മാഫിയയെ സഹായിക്കാനെന്ന ഉത്തരത്തിലേക്ക്. റവന്യൂ വകുപ്പ് ഈ മേഖലയിലെ സ്ഥല കൈമാറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. ഇവിടെ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ പട്ടയം സംബന്ധിച്ച പരിശോധനയും തുടങ്ങിയിരിക്കും.
