മൂന്നാർ ചൊക്രമുടിയിൽ വീണ്ടും കയ്യേറ്റം. കയ്യേറ്റം പത്ത് വർഷം മുൻപ് ഒഴിപ്പിച്ച ഭൂമിയിലാണ്. വനം വകുപ്പ് സ്ഥാപിച്ച ജണ്ടകൾ കയ്യേറ്റക്കാർ തകർത്തു. ഒന്നരകിലോമീറ്ററിലധികം വഴിവെട്ടി. കയ്യേറ്റത്തെ കുറിച്ച് അറിയില്ലെന്ന് അധികൃതർ പറയുന്നു.