ഇടുക്കി: കൈയ്യേറ്റ ഭൂമിയിലെ കെട്ടിടത്തിന് മുകളിലേക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ച് ദേവികുളം എം.എൽ. എ എസ്.രാജേന്ദ്രന്‍റെ ഭാര്യ ലതയുടെ നേതൃത്വത്തിൽ മൂന്നാർ സ്പെഷൽ റവന്യു ഓഫീസ് ഉപരോധിക്കുന്നു. ഇക്കാനഗറിലെ കെട്ടിടത്തിന് മുകളിലേക്കാണ് സ്പെഷ്യൽ ഓഫീസർ കല്ലെറിഞ്ഞത്. മൂന്നാറിൽ നൈറ്റ് കട നടത്തുന്ന ഗണേഷൻ വർഷങ്ങളായി ഇവിടെ താമസിക്കുകയാണെന്ന് പറയപ്പെടുന്നു.

കോടതിയുടെ സ്റ്റാറ്റസ്കോ നില നിൽക്കുമ്പോഴാണ് ഇയാൾ കെട്ടിടം നിർമ്മിച്ചെന്ന് ആരോപിച്ചാണ് രാവിലെ സ്പെഷൽ ഓഫീസർ കെട്ടിടത്തിന് മുകളിൽ കല്ലിട്ട് ഒഴിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ കെട്ടിടത്തിനകത്ത് ഗണേഷനും ഭാര്യയും താമസിക്കുന്നതായും കല്ല് ഭാര്യയുടെ ദേഹത്ത് വീണെന്നും പറഞ്ഞാണ് ഉപരോധം.