കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. കണ്ണൂര്‍ ധർമ്മടത്ത് വെട്ടേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു. അണ്ടല്ലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. രാത്രി 11 മണിയോടെ വീടിന് സമീപത്താണ് സന്തോഷിന് വെട്ടേറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കണ്ണൂര്‍ ജില്ലയില്‍ രാവിലെ ആറു മണിമുതൽ വൈകീട്ട് ആറ് മണി വരെ ഹര്‍ത്താലിന് ബി ജെ പി ആഹ്വാനം ചെയ്തിട്ടുണ്ട്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. ഹര്‍ത്താലില്‍ വാഹനങ്ങൾക്ക് ഇളവ് നൽകില്ലെന്ന് ബിജെപി അറിയിച്ചു. എന്നാല്‍ സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പ് തടയില്ലെന്ന് ബിജെപി ജില്ല നേതൃത്വം അറിയിച്ചു..

അതേസമയം ബിജെപി പ്രവര്‍ത്തകന് നേര്‍ക്കുണ്ടായ ആക്രമണത്തിൽ പങ്കില്ലെന്ന് സിപിഎം അറിയിച്ചു.