ഞായറാഴ്ച വൈകിട്ട് കാവനയിലെ വീട്ടുമുറ്റത്ത് വച്ച് കലൂർകാട് തട്ടാർകുന്നേൽ ടൂമിയെ വെട്ടിക്കൊന്ന മണിയന്തടം ചക്കുങ്ങൽ ജിജി ജേക്കബ്ബിനെയാണ് തിങ്കളാഴ്ച രാവിലെ തൊടുപുഴ മുതലക്കോടം പഴുക്കാകുളത്ത് ഒരു പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

പിരിഞ്ഞു താമസിക്കുകയായിരുന്ന ദമ്പതികൾ തമ്മിലുളള തർക്കത്തിൽ പ്രതികൂല വിധിയുണ്ടായതാണ് സംഭവങ്ങൾക്ക് കാരണമെന്നാണ് പോലീസിന്ടെ നിഗമനം. ഗൾഫിലായിരുന്ന ജിജിയുടെ സമ്പാദ്യമായിരുന്ന രണ്ടേക്കർ വസ്തുവിൽ രണ്ടേക്കറും ടൂമിക്ക് നൽകിക്കൊണ്ട് കോടതി വിധിയുണ്ടായതാണ് ജിജിയെ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് വിവരം.

കോടതി വിധിയിലൂടെ കിട്ടിയ വസ്തുവിൽ നിന്ന് വാഴക്കുല വെട്ടുവാനായ് എത്തിയപ്പോഴായിരുന്നു ടൂമിയെ ജിജി വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്തിത്. ഇതിനു ശേഷം ഒളിവിൽ പോയ ജിജിയെ ആണ് തിങ്കളാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.