മോസ്‌കോ: റഷ്യയില്‍ വനിതാ റേഡിയോ അവതാരകയ്ക്കു നേരെ വധശ്രമം. എക്കോ ഓഫ് മോസ്‌കോ റേഡിയോയിലെ വനിതാ ഡെപ്യൂട്ടി എഡിറ്റര്‍ താത്യാനക്കാണു കുത്തേറ്റത്. തത്ത്യാനെയെ കഴുത്തിനു കുത്തേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷാഗാര്‍ഡുകളെ ആക്രമിച്ചു കീഴടക്കിയശേഷം സ്റ്റേഷന്റെ 14-ാം നിലയിലെത്തിയ അക്രമി താത്യാനയുടെ കഴുത്തിനു കുത്തുകയായിരുന്നു.
അക്രമിയെ പിടികൂടി പോലീസില്‍ ഏല്പിച്ചെന്ന് അധികൃതര്‍ പറഞ്ഞു. പ്രതിപക്ഷറാലികളില്‍ സ്ഥിരസാന്നിധ്യമായ താത്യാനയ്ക്ക് ഫേസ്ബുക്കില്‍ ആയിരക്കണക്കിനു ഫോളോവേഴ്‌സുണ്ട്. ക്രെംലിനെ വിമര്‍ശിക്കുന്ന നിരവധി വാര്‍ത്തകള്‍ എക്കോ സംപ്രേഷണം ചെയ്തിട്ടുണ്ട്.
