കൊച്ചി: പി ടി തോമസ് എംഎൽഎയെ അപായപ്പെടുത്താൻ ശ്രമം എന്ന് പരാതി . കാറിന്റെ നാല് ടയറുകളുടേയും നട്ടുകൾ ഇളക്കിയ നിലയിൽ കണ്ടെത്തി . വഴിയാത്രക്കാരനാണ് ടയർ ഇളകിയത് ശ്രദ്ധയിൽപ്പെടുത്തിയത്. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പി ടി തോമസ് പരാതി നൽകി.