മുളക് പൊടി വിതറിയ ശേഷമാണ് പെട്രോൾ ഒഴിച്ചു തീ കൊടുത്തത്
കോഴിക്കോട്: പുതുപ്പാടിയിൽ ധനകാര്യ സ്ഥാപന ഉടമയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. കൈതപ്പോയിലിലെ മലബാർ ഫിനാൻസ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേൽ സജി കുരുവിള(52) യെയാണ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഇടുക്കി സ്വദേശിയായ സന്തോഷ് ആണ് തീ കൊളുത്തിയതെന്ന് സംശയിക്കുന്നു. ഇയാള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മുളക് പൊടി വിതറിയ ശേഷമാണ് പെട്രോൾ ഒഴിച്ചു തീ കൊടുത്തത്. ഇതോടെ സജി കുരുവിള കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി. സാരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
