ഭാര്യയുടെ കാമുകനെ വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി എയർഫോഴ്സ് ഉദ്യോഗസ്ഥൻ. വ്യോമത്താവളത്തിലെ കാന്‍റീൻ നടത്തിപ്പുകാരനെയാണ് വ്യോമസേനാ ഉദ്യോഗസ്ഥൻ ഭാര്യയുടെ ഒത്താശയോടെ വെട്ടിക്കൊന്ന് വീട്ടിൽ സൂക്ഷിച്ചത്.
പഞ്ചാബിലെ ബിസിയാനയിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നത്. രണ്ട് വർഷം മുൻപാണ് വ്യോമത്താവളത്തിലെ കാന്‍റീനിൽ നടത്തിപ്പിനായി ശുക്ല ഭാര്യാസമേതം വ്യോമത്താവളത്തിലെത്തുന്നത്. പക്ഷെ വ്യോമസേനയിലെ ഉദ്യോഗസ്ഥനായ സുലേഷ് കുമാറിന്‍റെ ഭാര്യ അനുരാധയുമായി ശുക്ള അടുപ്പത്തിലായി. തന്‍റെ ഭാര്യയുമായി ശുക്ല അടുപ്പത്തിലായെന്ന് അറിഞ്ഞ സുലേഷ് ശുക്ലയെ പലതവണ വിലക്കിയിരുന്നു. അതിനിടെയാണ് സുലേഷിന്‍റെ ഭാര്യ അനുരാധ ഗർഭിണിയായത്.കുട്ടിയുടെ പിതൃത്വം അനുരാധ ശുക്ലയിൽ അരോപിച്ചതോടെ സുലേഷ് വിവാഹമോചനം ആവശ്യപ്പെട്ടു. പകരം അനുരാധയെ വിവാഹം കഴിക്കണമെന്ന് കർശനമായി ശുക്ലയോട് അവശ്യപ്പെടുകയും ചെയ്തു. എന്നാൽ ശുക്ല ഇത് നിഷേധിക്കുകയും സുലേഷുമായി തർക്കത്തിലേർപ്പെടുകയും ചെയ്തു. ഇതോടെയാണ് അനുരാധയും സുലേഷും ഭാര്യയുടെ സഹോദരനും ചേർന്ന് ശുക്ലയെ കൊല്ലാൻ പദ്ധതിയിട്ടത്.
താമസം മാറുകയാണെന്നും സാധനങ്ങൾ പായ്ക്ക് ചെയ്യാൻ സഹായിക്കണമെന്നും അവശ്യപ്പെട്ട് ശുക്ലയെ സുലേഷ് താമസ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും ഭാര്യസഹോദരന്‍റെ സഹായത്തോടെ കുത്തിവീഴ്ത്തുകയുമായിരുന്നു. മൃതദേഹം വെട്ടി നുറുക്കി പോളീത്തീൻ കവറിലാക്കി വീട്ടിൽ സൂക്ഷിച്ചു.
ഭർത്താവിനെ കാണാനില്ലെന്ന് ശുക്ലയുടെ ഭാര്യ പരാതി നൽകുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലുമാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ മൃതദേഹം ദുർഗന്ധം വമിക്കുന്ന രീതിയിലായിരുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
