മാപ്പും സ്കെച്ചും നല്‍കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറാകാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകി. ഇതോടെ പ്രതിയായ അബ്ദുൾ ബഷീർ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു

മലപ്പുറം: താനൂരില്‍ മത്സ്യതൊഴിലാളിയെ തലക്കടിച്ചു കൊന്ന കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം. കുറ്റപത്രം സമർപ്പിക്കാനാവശ്യമായ രേഖകൾ പൊലീസിനു നൽകാത്ത വില്ലേജ് ഓഫീസറുടെ നടപടിയിൽ പ്രതിഷേധിച്ച് കൊല്ലപ്പെട്ട സവാദിന്റെ ബന്ധുക്കൾ ഒഴൂർ വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഒഴൂർ വില്ലേജ് ഓഫീസ് ബന്ധുക്കളും നാട്ടുകാരുമെത്തി താഴിട്ടുപൂട്ടുകയായിരുന്നു. 

കുറ്റപത്രം സമര്‍പ്പിക്കാനായി പൊലീസിന് മാപ്പും സ്കെച്ചും നല്‍കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറായിരുന്നില്ല. ഇതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകി. തുടര്‍ന്ന് പ്രതിയായ അബ്ദുൾ ബഷീർ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ഇതോടെയാണ് കൊല്ലപ്പെട്ട സവാദിന്റെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

കാമുകിയുടെ ഭര്‍ത്താവിനെ അടിച്ചുകൊന്ന ബഷീര്‍ കീഴടങ്ങിയത് നാടകീയമായി

2017 ഒക്ടോബറിലാണ് ബഷീര്‍ മത്സ്യത്തൊഴിലാളി സവാദിനെ കൊലപ്പെടുത്തിയത്.സാവദിനെ കൊന്ന ശേഷം ഷാര്‍ജയിലേയ്ക്ക് കടന്ന ബഷീര്‍ താനൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. സവാദിന്റെ ഭാര്യയും ബഷീറിന് സവാദിന്റെ വീട്ടിലെത്താന്‍ വാഹനം ഏര്‍പ്പെടുത്തി കൊടുത്ത സൂഫിയാനും നേരത്തെ അറസ്റ്റിലായിരുന്നു. 

താനൂരിലെ മത്സ്യതൊഴിലാളിയുടെ കൊലപാതകം: ഭാര്യ കസ്റ്റഡിയിൽ