കൊല്ലം: ആരോഗ്യവകുപ്പിന്‍റെ നിസഹകരണത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ച തമിഴ്‍നാട് സ്വദേശി മുരുകന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പ്രതിസന്ധിയില്‍. ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയില്ല . അപകടത്തിൽ പരിക്കേറ്റ മുരുകൻ ചികിത്സകിട്ടാതെ മരിച്ചെന്നാണ് കേസ് . മൂന്നുദിവസം മുമ്പാണ് പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടത് .