മുരുകനെ എത്തിച്ച ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 15 വെന്റിലേറ്ററുകളാണ് ഒഴിവുണ്ടായിരുന്നത്. ആശുപത്രി അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സൂപ്രണ്ടും പ്രിന്‍സിപ്പലും പൊലീസിനാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വെന്റിലേറ്റര്‍ ഒഴിവില്ലെന്നു പറഞ്ഞായിരുന്നു മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതിനാല്‍ മുരുകന് ജീവന്‍ നഷ്‍ടമായിരുന്നു.