പത്തു വയസുകാരിയെ പീഡിപ്പിച്ച ലീഗ് നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍

First Published 2, Mar 2018, 3:41 PM IST
Muslim league councilor arrested for rape minor Girl in malappuram
Highlights
  • ഗൂഡല്ലൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് പിടിയിലായത്

മലപ്പറം: പത്തു വയസുകാരിയെ പീഢിപ്പിച്ച കേസില്‍ നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി നഗരസഭയില്‍ കൗണ്‍സിലറായ ലീഗ് കൗണ്‍സിലറായ കാളിയാര്‍ തൊടി കുട്ടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്‍ ഒരാഴ്ച്ചയായി ഒളിവിലായിരുന്ന ലീഗ് കൗണ്‍സിലറെ തമിഴ്നാട്ടിലെ ഗുഡല്ലൂരില്‍ നിന്നുമാണ് മഞ്ചേരി എസ്ഐ റിയാസിന്‍റ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മൊബൈല്‍ ഫോണ്‍  കോളുകള്‍ പിന്തുര്‍ന്ന് എത്തിയ പൊലീസ് സംഘം ഗൂഡല്ലൂരിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ചിരുന്ന കുട്ടനെ  പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ബാലപീഢനം, ലൈംഗീകാതിക്രമം തുടങ്ങിയ വകുപ്പുകള്‍ 
ചേര്‍ത്താണ് കേസെടുത്തത്.

അമ്മ ഒപ്പമില്ലാത്ത അഞ്ചാം ക്ലാസുകാരി മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. മുത്തശ്ശി പുറത്തു പോകുന്ന സമയം നോക്കി  ടി.വി കാണാമെന്ന് പറഞ്ഞു വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അറുപത്തൊന്നുകാരനായ കുട്ടന്‍ നാലുമാസമായി കുട്ടിയെ  പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മക്കളും പേരക്കുട്ടികളുമുള്ള പ്രതിയെ പ്രതിയെ പിടികൂടാന്‍ പൊലീസ് താത്പര്യം കാണിക്കുന്നില്ലെന്ന് ആരോപിച്ച് സിപിഎം  അടക്കമുള്ള പാര്‍ട്ടികള്‍ പ്രക്ഷോഭം നടത്തിയിരുന്നു.


 

loader