മെയ് 12ന് സുപ്രീംകോടതി വേനലവധിക്ക് അടക്കുമെങ്കിലും അവധിക്കാലത്ത് തന്നെ കേസ് കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് കോടതി തീരുമാനിക്കുകയായിരുന്നു. മുത്തലാഖ് ചൊല്ലിയുള്ള വിവാഹ മോചനം ഭരണഘടന വിരുദ്ധവും വിവേചനപരവുമാണെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.