തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന കമ്മിറ്റിയുടെ അംഗം എം.വി.ജയരാജന്‍ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനത്തെ കുറിച്ച് വ്യാപകമായി പാര്‍ട്ടികത്തും പുറത്തും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മുതിന്ന നേതാവിനെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ സിപിഎം തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ജനകീയമാക്കാനും ശ്രമിക്കുമെന്ന് ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പിണറായി വിജയന്‍ അധികാരമേറ്റ് ഒന്‍പത് മാസത്തിന് ശേഷം ഓഫീസില്‍ പ്രധാന അഴിച്ചുപ്പണിയാണ് നടന്നിരിക്കുന്നത്. ഫയലുകള്‍ക്ക് വേഗം പോരാ, ഓഫീസ് പ്രവര്‍ത്തനം താളം തെറ്റുന്നു, ഉദ്യോഗസ്ഥരുടെ ശീതയുദ്ധം, പൊലീസിനുമേലുള്ള നിയന്ത്രണം നഷ്ടമാകുന്നു. തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പാര്‍ട്ടികത്തും പുറത്തും വിമര്‍ശങ്ങള്‍ ഏറെയായിരുന്നു. പക്ഷെ മുഖ്യമന്ത്രിയുടെ സ്റ്റാഫിലുള്ള ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കോ ഉപദേഷ്‌ടാക്കള്‍ക്കോ വേണ്ടത്ര രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ കഴിഞ്ഞില്ലെന്ന് സിപിഎം വിലയിരുത്തലാണ് പ്രധാന തസ്തികയിലേക്ക് ജയരാജനെ നിയമിക്കാന്‍ കാരണമായത്.
സര്‍ക്കാര്‍ ഏറെ പഴികേള്‍ക്കിവന്നത് പൊലീസിന്റെ നടപടികളിലാണ്. ഇതേ കുറിച്ച് പ്രൈവറ്റ് സെക്രട്ടറിയുടെ അഭിഫ്രായം ഇതായിരുന്നു.
ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചശേഷമാണ് പുതിയ ചുമതലയേറ്റെടുത്തത്. ഇനി സെക്രട്ടറിയേറ്റില്‍ ജയരാജന്‍ സ്‌റ്റൈല്‍ പരിഷ്‌കാരങ്ങളെന്താകുമെന്ന് സെക്രട്ടറിയേറ്റ് ജീവനക്കാരും നോക്കുന്നത്.
