ഞാന്‍ സാധാരണ അമ്പലത്തില്‍ പോകുന്ന ആളല്ല. എന്നാല്‍ ഈ അടുത്ത് ശബരിമലയില്‍ പോയി. ശബരിമലയിലെ ആചാരമനുസരിച്ച് പതിനെട്ടാം പടി കയറണമെങ്കില്‍ ഇരുമുടിക്കെട്ട് ഉണ്ടാവണം. അതുകൊണ്ട് ആ വഴിയല്ല താന്‍ സന്നിധാനത്തിലേക്ക് പോയത്.

കോഴിക്കോട്: അചാരങ്ങള്‍ പാലിച്ചാണ് താന്‍ പോലും ശബരിമലയില്‍ പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സംഘപരിവാര്‍ നേതാക്കള്‍ ആചാരങ്ങള്‍ ലംഘിക്കുകയാണ്. വിശ്വാസ സംരക്ഷണമല്ല സംഘപരിവാറിന്‍റെ ലക്ഷ്യമെന്നും പിണറായി കോഴിക്കോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഞാന്‍ സാധാരണ അമ്പലത്തില്‍ പോകുന്ന ആളല്ല. എന്നാല്‍ ഈ അടുത്ത് ശബരിമലയില്‍ പോയി. ശബരിമലയിലെ ആചാരമനുസരിച്ച് പതിനെട്ടാം പടി കയറണമെങ്കില്‍ ഇരുമുടിക്കെട്ട് ഉണ്ടാവണം. അതുകൊണ്ട് ആ വഴിയല്ല താന്‍ സന്നിധാനത്തിലേക്ക് പോയത്. അതാണ് ആചാരത്തെ ബഹുമാനിക്കേണ്ടവര്‍ ചെയ്യേണ്ട കാര്യം.

സംഘപരിവാര്‍ നേതാക്കള്‍ ഒരു ആചാരവും പാലിക്കാതെ പതിനെട്ടാം പടി കയറി അതിന്‍റെ മുകലില്‍ കയറി നിന്ന് പറയുന്ന കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. എവിടെ പോയി നിങ്ങളുടെ ആചാരങ്ങളെന്നും പിണറായി ചോദിച്ചു.