കൊച്ചി: കൊച്ചയില്‍ കായലില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ട മിഷേലിന്‍റെ രാസപരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. കാക്കനാട് ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് കിട്ടിയത്. ലൈംഗിക പീഡനത്തിന് തെളിവില്ല. രാസപദാർഥങ്ങളോ വിഷ വസ്തുക്കളോ ഉളളിൽ ചെന്നിട്ടില്ല. ശ്വാസകോശത്തിലും ആമാശയത്തിലുമുള്ളത് കായൽ ജലം തന്നെ. കൊച്ചി കായലിലാണ് നേരത്തെ മിഷേലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.