തെരഞ്ഞെടുപ്പ് ഫലം രാവിലെ ഏഴ് മണി മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോമിലും തത്സമയം അറിയാം
അഗര്ത്തല: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ വടക്കുകിഴക്കന് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല് ഇന്ന്. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള് പ്രവചനങ്ങള്. ത്രിപുരയില് കാല്നൂറ്റാണ്ട് നീണ്ടുനിന്ന സിപിഎം ഭരണം അവസാനിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം രാവിലെ ഏഴ് മണി മുതല് ഏഷ്യാനെറ്റ് ന്യൂസിലും ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോമിലും തത്സമയം അറിയാം.
ത്രിപുരയില് അധികാരം ബിജെപി പിടിച്ചെടുക്കും എന്നാണ് ഭൂരിഭാഗം എക്സിറ്റ്പോളുകളും പ്രവചിച്ചത്. അതേസമയം ത്രിപുരയിലെ പ്രാദേശിക ചാനലുകള് നടത്തിയ സര്വ്വെകളില് സിപിഎം 40 മുതല് 45 സീറ്റുവരെ നേടുമെന്ന് പറയുന്നു. ബി.ജെ.പിയുടെ വോട്ടുവിഹിതം 2013ലെ ഒന്നര ശതമാനത്തിൽ നിന്ന് 45 ശതമാനത്തിലേക്ക് ഉയരാനുള്ള സാധ്യതയും സര്വ്വെകൾ നൽകുന്നുണ്ട്. നാഗാലാന്റില് ബിജെപി-എന്ഡിപിപി സഖ്യവും, മേഘാലയയില് ബിജെപി-എന്പിപി സഖ്യവും അധികാരം പിടിക്കുമെന്നാണ് എക്സിറ്റ് പോള് ഫലങ്ങള് പ്രവചിക്കുന്നത്.
