വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയതായാണ് മാതാപിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് എസിപി ഷംസീര്‍ സിംഗ് പറഞ്ഞു. നിര്‍മാണ സ്ഥലത്തെ തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു

ഗുരുഗ്രാം: നിര്‍മാണ തൊഴിലാളികള്‍ക്കായി പണികഴിപ്പിച്ച മുറിയില്‍ മൂന്ന് വയസുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഗുരുഗ്രാമില്‍ നിന്ന് ഞായറാഴ്ച രാവിലെ കാണാതായ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. കുട്ടി ലെെംഗികമായി പീഡിപ്പിക്കപ്പെട്ടതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയതായാണ് മാതാപിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് എസിപി ഷംസീര്‍ സിംഗ് പറഞ്ഞു. നിര്‍മാണ സ്ഥലത്തെ തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അടുത്തുള്ള ഗ്രാമത്തില്‍ നിന്ന് ആളുകളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ പോക്സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്താനാണ് പൊലീസിന്‍റെ തീരുമാനം.