ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഹിയറിം​ഗ് നടത്തിയെങ്കിലും വരണാധികാരി ആവശ്യം തള്ളുകയാണുണ്ടായത്. അഞ്ജലി നായർ എന്ന് പുതുക്കണമെന്ന ആവശ്യം വരാണാധികാരി അംഗീകരിച്ചില്ല.

കൊച്ചി: തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ പേര് ബാലറ്റിൽ അജ്ഞലി പി.വി. എന്നു തന്നെ. അഞ്ജലി നായര്‍ എന്ന് പുതുക്കി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം വരണാധികാരി നിരസിച്ചു. പേര് പുതുക്കാൻ അപേക്ഷ നൽകിയത് മാര്‍ച്ച് 31നാണ് അതിനു മുന്നേ തന്നെ ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ട് നടപടികളും തുടങ്ങിയിരുന്നതിനാൽ, പേരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് വരണാധികരി നിലപാട് എടുത്തു. നാമനിര്‍ദേശ പത്രിക നൽകുമ്പോഴുള്ള അജ്ഞലി പി.വി.എന്ന പേരു തന്നെയാണ് ബാലറ്റിലുള്ളത്. അജ്ഞലി എന്ന് പേരുള്ള മറ്റൊരു സ്ഥാനാര്‍ത്ഥി ഇല്ല, സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഫോട്ടോയും ബാലറ്റിൽ ക്രമീകരിക്കുന്നതിനാൽ, തിരിച്ചറിയൽ പ്രശ്നങ്ങൾ ഇല്ലെന്നും ചുണ്ടിക്കാട്ടിയാണ് അഞ്ജലി നായരുടെ അപേക്ഷ വരണാധികാരി തള്ളിയത്. പേരുമാറ്റാത്തത് തരിച്ചടിയാകില്ലെന്ന് അഞ്ജലി നായര്‍ പ്രതികരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News