ദില്ലി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച്ച ചൈനയിലെത്തും. രണ്ട് ദിവസത്തെ ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി മ്യാന്‍മറിലേക്ക് തിരിക്കും. ഏഴുവരെ മ്യാന്‍മറില്‍ തങ്ങുന്ന മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. യാങ്കൂണില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബധോന ചെയ്യും.