Asianet News MalayalamAsianet News Malayalam

കോടതികളിൽ ദേശീയ ഗാനം നിർബന്ധമാക്കണം; ഹര്‍ജി സുപ്രീംകോടതി തള്ളി

National Anthem in courts No says Supreme Court dismisses plea
Author
New Delhi, First Published Dec 2, 2016, 6:59 AM IST

ദില്ലി: കോടതികളിൽ ദേശീയ ഗാനം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിക്കപ്പെട്ട ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരന്‍റെ പരാതിയില്‍ പിഴവുകള്‍ ഉണ്ടെന്ന് ചൂണ്ടികാട്ടിയാണ് കോടതി ഹർജി തള്ളിയത്. ദേശീയ ഗാനത്തെ സംബന്ധിച്ച സുപ്രീം കോടതി വിധി തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടാൻ പാടില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.

നേരത്തെ, സിനിമാ തിയറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം കേൾപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തിയറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കിയ ഉത്തരവ് ചോദ്യംചെയ്തു സമർപ്പിക്കപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. 

എല്ലാ തിയറ്ററുകളിലും സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം കേൾപ്പിക്കുകയും ആ സമയത്ത് സ്ക്രീനിൽ ദേശീയ പതാക കാണിക്കുകയും വേണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. 

ദേശീയ പതാകയോടും ദേശീയ ഗാനത്തോടുമുള്ള അനാദരവ് തടയണം എന്നാവശ്യപ്പെട്ട് ഭോപ്പാൽ സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതി ഉത്തരവ്. 

 

Follow Us:
Download App:
  • android
  • ios