തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെ വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം ആവശ്യപ്പെട്ടു. പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തുന്നത് ജില്ലാ ഭരണ കൂടം വിലക്കിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇതില്‍ വിശദീകരണമാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചിരിക്കുന്നത്. ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. എയ്ഡഡ് സ്‌കൂളില്‍ രാഷ്ട്രീയ നേതാവ് പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നും ജനപ്രതിനിധിക്കോ സ്‌കൂളിലെ അധ്യാപകനോ പതാക ഉയര്‍ത്താമെന്നുമായിരുന്നു ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി വ്യക്തമാക്കിയിരുന്നത്.