മുംബൈ: മുംബൈ അന്ധേരിക്കു സമീപം പോലീസ് നടത്തിയ റെയ്ഡിൽ 1.40 കോടിയുടെ പുതിയ നോട്ടുകൾ പിടികൂടി. പുതിയ രണ്ടായിരത്തിന്‍റെ നോട്ടുകളാണ് പിടിച്ചെടുത്തതിൽ മുഴുവൻ തുകയും. സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്നും ഡിസിപി അശോക് ദുധേ പറഞ്ഞു.