ദില്ലി: നോട്ട് അസാധുവാക്കിയതിനെതിരെ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധദിനം.  ബന്ദ്, ഹര്‍ത്താല്‍, പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങി വിവിധ സമര പരിപാടികളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റ് ഇന്നും സ്തംഭിക്കും. പ്രധാനമന്ത്രി സഭയില്‍ വരാതെ പാര്‍ലമെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷസമരത്തിനെതിരെ  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷബഹത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനം പൂര്‍ണമായും തടസപ്പെട്ടിരിക്കുയാണ്.