13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: പതിമൂന്നു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് പേരെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തെ തുടര്‍ന്ന് പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പതിമൂന്ന് വയസുകാരന്‍ നിരന്തര ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വാഴക്കാട് വെട്ടത്തൂർ സ്വദേശികളായ പൂവാട്ടുപറമ്പിൽ വാസുദേവൻ, മാലശേരി കൃഷ്ണൻകുട്ടി എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ പ്രലോഭിപ്പിച്ച് പുറത്ത് കൂട്ടിക്കൊണ്ടുപോയാണ് പ്രതികള്‍ പീഡിപ്പിച്ചത്.

ലൈംഗിക പീഡനത്തെ തുടര്‍ന്ന് പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സിച്ച ഡോക്ടര്‍ ചൈല്‍ഡ് ലൈനിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. മലപ്പുറം ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.