ദുബായ്: ഗള്‍ഫില്‍ ഒന്‍പതു ദിവസം നീണ്ടു നിന്ന നവരാത്രി ആഘോഷങ്ങള്‍ സമാപനത്തിലേക്ക്. ബൊമ്മക്കൊലു കൊണ്ടുള്ള അലങ്കാരങ്ങളുമായി ദുബായിലെ മിക്ക ഹൈന്ദവ വീടുകളും ആഘോഷത്തിന്റെ ഭാഗമായി.

പുണ്യ പുരാണങ്ങളേയും ചരിത്ര സംഭവങ്ങളേയും ഓര്‍മിപ്പിച്ചുകൊണ്ട് ദുബായിലെ മിക്ക ഹൈന്ദവ വീടുകളിലും ബൊമക്കൊലു ഇടം പിടിച്ചു. ദേവീ ദേവന്മാരുടെ രൂപങ്ങള്‍ മാത്രമല്ല, ചരിത്രത്തില്‍ ഇടം തേടിയവരുടെ പ്രതിരൂപങ്ങളും നവാരാത്രി കൊലു ആയി. ഉത്സവ കാലത്തു ഗള്‍ഫിലെ ഫ്ലാറ്റുകളില്‍ പ്രത്യേക പൂജകളും ആരാധനകളും നടന്നു. തമിഴ് വീടുകളിലാണ് ബൊമ്മക്കൊലു അലങ്കാരങ്ങള്‍ വച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ പരസ്‌പരം വീടുകള്‍ സന്ദര്‍ശിച്ചു. സമ്മാനങ്ങള്‍ കൈമാറി സന്തോഷവും ആഹ്ലാദവും പങ്കുവെയ്‌ക്കുന്നത് നവരാത്രിയുടെ നന്മ കൂടിയാണ്. വിശേഷാല്‍ പൂജ നടത്തി, വിദ്യാരംഭത്തോടെ നാളെ ആഘോഷങ്ങള്‍ സമാപിക്കും.