കൊച്ചി: കൊച്ചിനാവിക സേനാ ആസ്ഥാനത്ത് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. ഐ.എന്‍.എസ് ജമുനയിലെ ജവനക്കാരന്‍ രക്ഷക് കുമാര്‍ പര്‍മര്‍ ആണ് വെടിയേറ്റ് മരിച്ചത്. ജോലിക്കിടയില്‍ രാവിലെ 7.30 മണിയോടെയാണ് അപകടം. ഗുജറാത്ത് സ്വദേശിയാണ് മരിച്ച നാവിക ഉദ്യോഗസ്ഥന്‍. 

കപ്പലില്‍ വെച്ച് വെടി പൊട്ടി മരിക്കുകയായിരുന്നെന്നാണ് വിവരം. മൃതദേഹം നാവിക സേനാ ആസ്ഥനത്തെ ആശുപത്രിയിലേക്ക് മാറ്റി. മരണം അബദ്ധത്തില്‍ സംഭവിച്ചതാണോ ആത്മഹത്യ ആണോ എന്നത് സംബന്ധിച്ച് സ്ഥിരീകരണം ആയിട്ടില്ല.