സംരക്ഷണം ഉറപ്പാക്കാന്‍ പൊലീസ് തയ്യാറാവാത്തതിനെ തുടര്‍ന്ന് സംഘാടകര്‍ പരിപാടി റദ്ദാക്കുകയായിരുന്നു. വേദനയോടെ പിന്‍മാറിയ നവാസുദ്ദീന്‍ സിദ്ദീഖി അവതരണത്തിന്റെ റിഹേഴ്‌സല്‍ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു. 

നവാസുദ്ദീന്‍ സിദ്ദീഖി കുറച്ചു ദിവസങ്ങളായി ഇതിന്റെ റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ജന്‍മ നാട്ടിലായിരുന്നു. ബോളിവുഡ് താരം രാംലീലയില്‍ പങ്കാളിയാവുന്നതായി വാര്‍ത്തകളും വന്നിരുന്നു. തുടര്‍ന്നാണ്, ശിവസേനാ ജില്ലാ ഘടകം ഇതിനെതിരെ രംഗത്തുവന്നത്. നവാസുദ്ദീന്‍ സിദ്ദീഖിയെ ഒഴിവാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. നാട്ടില്‍ ജനപ്രീതി കിട്ടുന്നതിന് വേണ്ടി നവാസുദ്ദീന്‍ സിദ്ദീഖി നടത്തുന്ന ശ്രമമാണ് ഇതെന്നും മുസ്‌ലിമായ ഒരാള്‍ രാംലീലയില്‍ പങ്കെടുക്കുന്നത് അനുവദിക്കില്ലെന്നും ശിവസേനാ നേതാവ് മുകേഷ് ശര്‍മ്മ സംഘാടകരെയും പൊലീസിനെയും അറിയിച്ചു. 

രാം ലീല പരിപാടിയുടെ ഭാഗമായ നാടകാവതരണത്തില്‍ ഒരു മുസ്‌ലിം പങ്കെടുക്കുന്നത് അനുവദിക്കില്ലെന്ന് ശിവസേന അറിയിച്ചതായി സമഘാടക സമിതി അറിയിച്ചു. ഇതിനു ശേഷം പൊലീസ് എത്തി, പ്രതിഷേധമുണ്ടാവുന്നതിനാല്‍ പരിപാടി അനുവദിക്കാന്‍ പറ്റില്ലെന്ന് അറിയിച്ചു. പ്രശ്‌നം ഉണ്ടാവില്ല എന്നുറപ്പു തന്നാലേ പരിപാടി നടത്താന്‍ അനുവദിക്കൂ എന്നും പൊലീസ് അറിയിച്ചു. അങ്ങനെ ഒരുറപ്പു നല്‍കാനാവാത്തതിനാല്‍ പരിപാടി റദ്ദാക്കുകയായിരുന്നുവെന്ന് സംഘാടക സമിതി അധ്യക്ഷന്‍ ദാമോദര്‍ പ്രസാദ് ശര്‍മ്മ അറിയിച്ചു. 

സംഭവത്തില്‍ ഏറെ വേദനയുണ്ടെന്ന് നവാസുദ്ദീന്‍ സിദ്ദീഖി വ്യക്തമാക്കി. കുട്ടിക്കാലം മുതലുള്ള ആ്രഗഹമാണിത്. ഇത്തവണ ഇത് സാദ്ധ്യമാവുമെന്ന് കരുതിയിരുന്നു. എന്നാല്‍, നടന്നില്ല. അടുത്ത വര്‍ഷം തിരിച്ചുവരാനാവുമെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. അദ്ദേഹം ട്വീറ്റ് ചെയ്ത റിഹേഴ്‌സല്‍ ദൃശ്യങ്ങള്‍ ഇതാണ്: